സഅദിയ്യ സമ്മേളന ആദര്‍ശയാത്ര പോസോട്ട് തങ്ങള്‍ നയിക്കും

Posted on: January 8, 2014 5:42 pm | Last updated: January 8, 2014 at 5:42 pm

ദേളി: ഫെബ്രുവരി 7, 8, 9 തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഫെബ്രുവരി ആദ്യവാരത്തില്‍ നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സഅദിയ്യ സമ്മേളന ആദര്‍ശ യാത്ര സഅദിയ്യ കേന്ദ്ര കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസോട്ട് നയിക്കും.

ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രചരണ സമിതി ചെയര്‍മാന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി എന്‍ ജാഅ്ഫര്‍ സ്വാദിഖ്, ഇബ് റാഹീം സഅദി മുഗു, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.