യുവാവ് സഹായം തേടുന്നു

Posted on: January 8, 2014 10:46 am | Last updated: January 8, 2014 at 10:46 am

abid photoപുല്‍പ്പറ്റ: ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ എരഞ്ഞിക്കോട്ടില്‍ താമസിക്കുന്ന മൂര്‍ഖന്‍ മുഹമ്മദിന്റെ മകന്‍ ഫള്‌ലുല്‍ ആബിദ് (19) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നു.
ഫള്‌ലിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ഫള്‌ലിന് ആവശ്യമായ വൃക്ക നല്‍കാന്‍ ഉമ്മ ജമീല തയ്യാറായിട്ടുണ്ട്. ഓപ്പറേഷന് പത്ത് ലക്ഷത്തിലധികം തുക ചെലവ് വരും. എന്നാല്‍ ഈ തുക ഫള്‌ലിന്റെ കുടുംബത്തിന്റെ താങ്ങാവുന്നതിലധികമാണ്.
ഫള്‌ലും അനുജത്തിയും ഉമ്മയും ഉപ്പയും അടങ്ങിയ കുടുംബം 20 സെന്റ് സ്ഥലവും ചെറിയ ഒരു വീടുമാണ് കുടുംബത്തിനുള്ളത്. ഫള്‌ലിന്റെ ചികിത്സക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് മോങ്ങം എസ് ബി ടി ബേങ്കില്‍ 67257582169, ഐ എഫ് എസ് സി കോഡ് നമ്പര്‍ എസ് ബി ടി ആര്‍ 0000840 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.