Connect with us

International

ബംഗ്ലാദേശില്‍ തെരെഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം: 13 മരണം

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷ ബഹിഷ്‌കരണത്തില്‍ നടന്ന തെരെഞ്ഞെടുപ്പിനിടെ നടന്ന വ്യാപകാക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പോളിംഗ് സ്‌റ്റേഷനുകള്‍ പ്രതിക്ഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നിറയൊഴിച്ചു. തെരെഞ്ഞെടുപ്പിന് നിഷ്പക്ഷരായ നിരീക്ഷകരെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പ്രധാനമന്ത്രി ശെയ്ഖ് ഹസീന തള്ളിയതിനെത്തുടര്‍ന്നാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

59 ജില്ലകളിലായി 147 മണ്ഡലങ്ങളിലേക്കാണഅ തെരെഞ്ഞെടുപ്പ് നടന്നത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 4 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 160 പോളിംഗ് സ്‌റ്റേഷനുകളിലെ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Latest