Connect with us

Ongoing News

ആഷസ് ഓസ്‌ട്രേലിയ തൂത്തുവാരി

Published

|

Last Updated

സിഡ്‌നി: ഇംഗ്ലണ്ടിന് സമ്പൂര്‍ണ പരാജയം സമ്മാനിച്ച് ആഷസ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. അഞ്ചാം ടെസ്റ്റില്‍ 281 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ചരിത്രത്തില്‍ മൂന്നാം തവണയും ആഷസില്‍ വൈറ്റ് വാഷ് എന്ന നാണക്കേട് പേറിയാണ് ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റയാന്‍ ഹാരിസാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഉജ്ജ്വല ഫോം ആവര്‍ത്തിച്ചു.

ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പരമ്പരയിലുടനീളം ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്‌സില്‍ 155 റണ്‍സ് നേടിയ ടീമിന് രണ്ടാം ഇന്നിങ്‌സില്‍ അദികം നേടാനായത് 11 റണ്‍സ് മാത്രം. നേരത്തെ 171 റണ്‍സിന്റെ ലീഡുമായി രണ്ടാം വട്ട ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 276 റണ്‍സിന് പുറത്തായി. മൊത്തം ലീഡ് 446 റണ്‍സ്. ഓപ്പണര്‍ ക്രിസ് റോജേഴ്‌സ് നേടിയ ഉജ്ജ്വല സെഞ്ച്വറി(119)യാണ് അവരെ സുരക്ഷിത സ്ഥിതിയിലെത്തിച്ചത്.

2006ല്‍ ഇംഗ്ലണ്ടിനെ തോല്പിച്ച ശേഷം ഓസീസിന് ആഷസില്‍ ശ്രദ്ധേയമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായിട്ടില്ലീയിരുന്നു. അതിനെതല്ലാമുള്ള കണക്ക് തീര്‍ക്കലാണ് എട്ട് വര്‍ഷത്തിന് ശേഷമുള്ള ഓസീസിന്റെ ഈ തിരിച്ചു വരവ്.

Latest