International
ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് കസ്റ്റഡിയില്‍ മരിച്ചു
ബെയ്‌റൂത്ത്: ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് മാജിദ് അല്‍ മാജിദ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ നടത്തിയ ഒരു പത്രപ്രസ്താവനയിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗദി പൗരനായ മാജിദ് മരിച്ചതെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. കിഡ്‌നിയുമായി ബന്ധപ്പെട്ട അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാജിദിന്റെ നില വഷളാവുകയായിരുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത സൈനിക ജനറല്‍ അസോസിയേറ്റഡ് പ്രസിനെ അറിയിച്ചിരിക്കുന്നത്.
അല്‍ഖയ്ദയുടെ പോഷകഗ്രൂപ്പായ അബ്ദുല്ല അസ്സാം ബ്രിഗേഡ്‌സിന്റെ കമാന്ററാണ് സൗദിയിലെ 85 മോസ്റ്റ് വോണ്ടഡ് വ്യക്തികളിപ്പെട്ടയാളായ മാജിദ്. ഈയടുത്ത കാലത്ത് മേഖലയിലുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത സംഘടനയാണ് അസ്സം ബ്രിഗേഡ്‌സ്.
---- facebook comment plugin here -----




