Connect with us

Malappuram

പാഠ്യ പദ്ധതിയില്‍ മാനവിക വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം: മജ്മഅ് വിദ്യാഭ്യാസ സെമിനാര്‍

Published

|

Last Updated

നിലമ്പൂര്‍: മാനവിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെങ്കിലേ യഥാര്‍ഥ മനുഷ്യനെ സൃഷ്ടിക്കാനാവുകയുള്ളൂവെന്നും പാഠ്യ പദ്ധതിയില്‍ മാനവിക വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മജ്മഅ് വിദ്യഭ്യാസ സെമിനാര്‍ ആവശ്യപ്പെട്ടു. നിയന്ത്രണാധീതമായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണം തടയാന്‍ ക്രിയാത്മക നടപടികള്‍ വേണമെന്നും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം തിരിച്ചു പിടിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
പഠനത്തില്‍ മത ഭൗതിക വേര്‍തിരിവുകള്‍ സൃഷ്ടിച്ചത് സാമ്രാജ്യത്വത്തിന്റെ കുതന്ത്രമാണെന്നും അത് തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തെ പിന്നാക്കമാക്കിയതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ആള്‍ ഇന്ത്യാ ഇസ്്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മുതലാളിത്തത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പോലും വ്യാപാര വാണിജ്യ പ്രമുഖരുടെ താത്പര്യങ്ങള്‍ക്കാണ് അവസരം നല്‍കുന്നതെന്നും പ്രൊഫ. എ പി അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി. മമ്പാട് എം ഇ എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദലി, ചുങ്കത്തറ മാര്‍ത്തോമാ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എബ്രഹാം പി മാത്യൂ, ടി കെ ഹുസൈന്‍ നീബാരി, നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പാലൊളി മഹ്ബൂബ്, ടി കെ അബ്ദുല്ല കുട്ടി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി, സീഫോര്‍ത്ത് അബ്ദുറഹ്്മാന്‍ ദാരിമി, എം എസ് ഐ ഇംഗ്ലീഷ് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ വി എന്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദര്‍ശ സമ്മേളനം മിഖ്ദാദ് ബാഖവി ചുങ്കത്തറയുടെ അധ്യക്ഷതയില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂര്‍, പി എച്ച് അബ്ദുറഹ്്മാന്‍ ദാരിമി മൂത്തേടം, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി കാസര്‍കോട് പ്രസംഗിച്ചു. ഇന്ന് രാവിലെ ഒമ്പതിന് അലുംനി മീറ്റ് അബ്ദുല്‍ മജീദ് സഖാഫി പൊട്ടിക്കല്ലിന്റെ അധ്യക്ഷതയില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറഹ്്മാന്‍ നെല്ലിക്കുത്ത് പദ്ധതിയവതരണം നടത്തും. തുടര്‍ന്ന് പത്ത് മണിക്ക് നടക്കുന്ന പ്രവാസി മീറ്റ് ഐ സി എഫ് ജിദ്ദാ പ്രസിഡന്റ് സയ്യിദ് ഹബീബ് റഹ്്മാന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഒ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് ഉലമാ ഉമറാ സംഗമം എസ് എം എ സംസ്ഥാന സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കുഞ്ഞലവി ഫൈസി തെന്നല, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര പ്രസംഗിക്കും. വൈകീട്ട് അഞ്ച് മണിക്ക് മജ്മഅ് ജൂബിലി ടവര്‍ ശിലാസ്ഥാപനം ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നിര്‍വഹിക്കും.

---- facebook comment plugin here -----

Latest