ചെന്നിത്തല പെരുന്നയിലെത്തി; അകലം പാലിച്ച് എന്‍എസ്എസ് നേതാക്കള്‍

Posted on: January 2, 2014 11:59 am | Last updated: January 2, 2014 at 11:59 am

ramesh chennithalaപെരുന്ന: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് രഹസ്യചര്‍ച്ച നടത്തി. രാവിലെ 9.30-ഓടെ പെരുന്നയിലെത്തിയ ചെന്നിത്തല എന്‍എസ്എസ് സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അടച്ചിട്ട മുറിയില്‍ പത്തുമിനിറ്റ് രഹസ്യചര്‍ച്ച നടത്തി. മുന്‍മന്ത്രി ഗണേഷ്‌കുമാറുമായും ചെന്നിത്തല ചര്‍ച്ച നടത്തി. തുടര്‍ന്ന് കെ. മുരളീധരന്‍, ബാലകൃഷ്ണപിള്ള എന്നിവരടക്കം നിരവധി നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയതായാണ് സൂചന. ഗണേഷിന്റെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എന്‍െസ്എസ് നേതാക്കളാരും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. മന്ത്രിമാരായ കെ.സി വേണുഗോപാല്‍, കൊടി്ക്കുന്നില്‍ സുരേഷ്, കെ.സി ജോസഫ് എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.