ടി.സി. മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍

Posted on: December 31, 2013 7:27 pm | Last updated: December 31, 2013 at 7:27 pm

tc mathewമുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി ടി.സി. മാത്യുവിനെ തിരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റാണ് ടി.സി. മാത്യു. നേരത്തേ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശിന്റെ ഫാസ്റ്റ് ബൗളര്‍ ഈശ്വര്‍ പാണ്ഡെയും കര്‍ണാടകയുടെ ഓള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുമാണ് ടീമിലെ പുതുമുഖങ്ങള്‍. യുവരാജ് സിംഗിനെ ഒഴിവാക്കി. ജനുവരി 19-നാണ് ഇന്ത്യയുടെ കിവീസ് പര്യടനം തുടങ്ങുന്നത്. നേപിയറിലാണ് ആദ്യ ഏകദിനം. അഞ്ച് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.