എക്‌സ്‌പോ 2020: സിവില്‍ ഡിഫന്‍സിന് സ്ഥിരം കര്‍മ സമിതി

Posted on: December 31, 2013 6:37 pm | Last updated: December 31, 2013 at 6:37 pm
SHARE

dubai expo2020ദുബൈ: ലോക വ്യാപാര പ്രദര്‍ശന മേളയായ എക്‌സ്‌പോ 2020 നെ വരവേല്‍ക്കാന്‍ രാജ്യം ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ദുബൈ സിവില്‍ ഡിഫന്‍സും രംഗത്ത്. ലോക നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പു വരുത്താന്‍ പറ്റിയ പുതിയ അംഗങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുന്ന സ്ഥിരം സംഘം രൂപവത്കരിച്ചാണ് ദുബൈ സിവില്‍ ഡിഫന്‍സ് ഒരുക്കങ്ങള്‍ നടത്തുന്നത്.

ദുബൈ സിവില്‍ ഡിഫന്‍സ് ഉപമേധാവി ബ്രിഗേഡിയര്‍ റാശിദ് താനി അല്‍ മത്‌റൂശിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. സര്‍വസജ്ജരും ദുരന്തനിവരാണത്തിന് പരിശീലനം നേടിയവരുമായ സംഘത്തിന്റെ നിതാന്ത ജാഗ്രത, എക്‌സ്‌പോ 2020ന്റെ മുഴുവന്‍ സ്ഥലങ്ങളിലുമുണ്ടാകും. ഏത് സാഹചര്യങ്ങളും നേരിടാനാവശ്യമായ ലോക നിലവാരമുള്ള പരിശീലനങ്ങള്‍ പുതുതായി രൂപവത്കരിക്കുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് നല്‍കും. ആവശ്യമായ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് സ്വന്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.