ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍

Posted on: December 31, 2013 6:23 pm | Last updated: December 31, 2013 at 6:23 pm

00002ഷാര്‍ജ: കൈയില്‍ ധരിച്ച വാച്ചിന്റെ പിന്നില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. 116 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം, വാച്ചിന്റ പിന്നിലെ അടപ്പിന്റെ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് വിപണിയില്‍ 16,500 ദിര്‍ഹം വിലവരുമെന്ന് പോലീസ് പറഞ്ഞു. ഷാര്‍ജ വിമാനത്താവളം വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ചോദ്യം ചെയ്യലില്‍, ഇയാള്‍ക്കൊപ്പം കൂട്ടാളിയുമുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കുറ്റാന്വേഷണ വിഭാഗത്തിന്റെ സമര്‍ഥമായ നീക്കത്തിലൂടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ കൂട്ടുപ്രതിയെയും വൈകാതെ പിടികൂടി. നികുതി വെട്ടിച്ച് സ്വര്‍ണം നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വാച്ചിന്റെ പിന്നില്‍ സ്വര്‍ണം