ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ് വര്‍ഗീസിന് സമ്മാനിച്ചു

Posted on: December 31, 2013 1:59 pm | Last updated: December 31, 2013 at 1:59 pm

കല്‍പറ്റ: വയനാട് പ്രസ്സ്‌ക്ലബിന്റെ കെ ജയചന്ദ്രന്‍ സ്മാരക മാധ്യമ അവാര്‍ഡ് വി ജെ വര്‍ഗീസിന് മന്ത്രി പി കെ ജയലക്ഷ്മി സമ്മാനിച്ചു. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം ഒ കെ ജോണി നിര്‍വഹിച്ചു. പൂക്കള മത്സരത്തില്‍ പങ്കെടുത്ത കുടുംബശ്രീകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി ഉഷാകുമാരി നല്‍കി വിവിധ അവാര്‍ഡുകള്‍ നേടിയ മാധ്യമപ്രവര്‍ത്തകരായ രമേഷ് എഴുത്തച്ഛന്‍, എം വി നിഷാന്ത്, കെ എ അനില്‍കുമാര്‍, എം കമല്‍ എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പ്രേമനാഥ് ഉപഹാരം നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി മുഖ്യാതിഥിയായിരുന്നു