പുതുവത്സരത്തെ വരവേറ്റ് ഗൂഗിളിന്റെ ഡാന്‍സിംഗ് ഡൂഡില്‍

Posted on: December 31, 2013 10:20 am | Last updated: December 31, 2013 at 10:20 am

doodleപുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ഡാന്‍സിംഗ് ഡൂഡിലുമായാണ് ഇന്നത്തെ ഗൂഗിള്‍ ഹോം പേജ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ആയ ഇന്ന് 2013ലെ 2, 0 ,1, 3 എന്നീ അക്കങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ 4 അവരുടെ കൂടെ ചേരാന്‍ അവസരം കാത്തുനില്‍ക്കുന്നതായാണ് ഡൂഡിലില്‍ അവതരിപ്പിരിക്കുന്നത്. ഇന്ന് അര്‍ധരാത്രിക്കുശേഷം പുതിയ ഡൂഡില്‍ വന്നേക്കും.