കെ പി സി സി നിര്‍വാഹക സമിതി പട്ടികക്ക് എ ഐ സി സി അംഗീകാരം

Posted on: December 30, 2013 2:36 pm | Last updated: December 30, 2013 at 11:08 pm

KPCCതിരുവനന്തപുരം: കെ പി സി സി നിര്‍വാഹകസമിതി പട്ടിക് എ ഐ സി സി അംഗീകരിച്ചു. നിര്‍വാഹകസമിതിയിലെ അംഗങ്ങളുടെ എണ്ണം 175 പേരില്‍നിന്ന് 105 ആയി ചുരുക്കി. കെ പി സി സി നിര്‍വ്വാഹക പട്ടികയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങള്‍ സജീവമായിരുന്നു. 130 മുതല്‍ 190 പേരെ ഉള്‍ക്കൊള്ളുന്ന ജംബോ പട്ടികയായിരുന്നു ആദ്യം കെ പി സി സി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ജനറല്‍ ബോഡിയിലേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ പട്ടികയിലെ എക്‌സിക്യുട്ടീവിലാണെന്ന് ചൂണ്ടിക്കാട്ടി പട്ടിക പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റ് പട്ടിക തള്ളുകയായിരുന്നു.

പിന്നീട് എ ഐ സി സി നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് 172 പേരടങ്ങുന്ന പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. എന്നാലിപ്പോള്‍ 105 പേരുടെ പട്ടികയ്ക്കാണ് എ ഐ സി സി അംഗീകാരം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുമ്പായാണ് എ ഐ സി സി കെ പി സി സി, ഡി സി സികള്‍ പുനസംഘടിപ്പിക്കുന്നത്.