കെജരിവാള്‍ മന്‍മോഹന്‍ സിംഗിനെ കണ്ടുപഠിക്കണമെന്ന് ഷിന്‍ഡെ

Posted on: December 30, 2013 2:30 pm | Last updated: December 30, 2013 at 2:30 pm

Sushilkumar-Shindeന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടുപഠിക്കണമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കൂട്ടുകക്ഷി മന്ത്രിസഭ എങ്ങിനെയാണ് കൊണ്ടുപോവേണ്ടതെന്ന് മന്‍മോഹന്‍ സിംഗിനെ കണ്ട് പഠിക്കണമെന്നാണ് ഷിന്‍ഡെ കെജരിവാളിന് നല്‍കിയിരിക്കുന്ന ഉപദേശം.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോവണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും എന്നാല്‍ കെജരിവാള്‍ അതീവ ജാഗ്രത കാണിക്കണമെന്നും ഷിന്‍ഡെ പറഞ്ഞു.