വള്ളുവമ്പ്രം ടൗണ്‍ സുന്നി മസ്ജിദ് ഉദ്ഘാടനം ഇന്ന്

Posted on: December 30, 2013 1:20 pm | Last updated: December 30, 2013 at 1:20 pm

മലപ്പുറം: വള്ളുവമ്പ്രം ടൗണ്‍ സുന്നി മസ്ജിദ് ഉദ്ഘാടനവും സുന്നിസമ്മേളനവും ഇന്ന് വള്ളുവമ്പ്രം ടൗണില്‍ പി എം കെ ഫൈസി നഗറില്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. എ പി അബ്ദുല്‍ഹക്കീം അസ്ഹരി അധ്യക്ഷത വഹിക്കും. എന്‍ജിനീയര്‍ ഇ വി അബ്ദുര്‍റഹ്മാന്‍ മോഡറോറ്ററായിരിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം എല്‍ എമാരായ പി ഉബൈദുല്ല, മുഹമ്മദുണ്ണി ഹാജി, ഡോ. കെ ടി ജലീല്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍വഹാബ്, അഡ്വ. ഐ ടി നജീബ്, അഡ്വ. സഫറുല്ല, അശ്‌റഫ് പുല്‍പ്പറ്റ സംസാരിക്കും. ടൗണ്‍സുന്നി മസ്ജിദ് ഉദ്ഘാടനം വൈകീട്ട് ആറിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സംസാരിക്കും.