റഷ്യയില്‍ വീണ്ടും സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

Posted on: December 30, 2013 12:45 pm | Last updated: December 30, 2013 at 12:57 pm

russiaമോസ്‌കോ: റഷ്യയില്‍ 24 മണിക്കൂറിനിടെ വീണ്ടും സ്‌ഫോടനം. ഇന്ന് വോള്‍ഗാഗ്രേഡ് നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രോളിബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ റെയില്‍വേസ്‌റ്റേഷനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണമാകാനാണ് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മരണസംഖ്യ ഇനിയും കൂടുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ഒരു വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.