വിതുര പെണ്‍വാണിഭം: മുന്‍ ഡി വൈ എസ് പിയെ വെറുതെ വിട്ടു

Posted on: December 30, 2013 11:50 am | Last updated: December 30, 2013 at 11:08 pm
SHARE

court-hammer

കോട്ടയം: വിതുര പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട 15 കേസുകളില്‍ വിധിവന്ന ആദ്യകേസില്‍ മുന്‍ ഡി വൈ എസ് പി മുഹമ്മദ് ബഷീറിനെ കോട്ടയം പ്രത്യേക കോടതി വെറുതെ വിട്ടു. ആലുവ ഡി വൈ എസ് പിയായിരുന്നു ബഷീര്‍. പ്രത്യേക ജഡ്ജ് എസ് ഷാജഹാനാണ് കേസില്‍ വിധിപറഞ്ഞത്.

പെണ്‍കുട്ടിയെ സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ബഷീറിനെതിരെയുള്ള കേസ്. കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ ബഷീര്‍ അഅടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഘട്ട വിചാരണയില്‍ ആരെയും ഓര്‍മയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബഷീറിനൊപ്പം മറ്റൊരു പ്രതിയായ ടി എം ശശിയെയും മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. ശശിയുടെ കേസില്‍ 31ന് വിധി പറയും.

1995ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ സ്ഥലങ്ങളില്‍ ആറു മാസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.