ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് പ്രകാശ് കാരാട്ട്

Posted on: December 30, 2013 8:56 am | Last updated: December 30, 2013 at 11:08 pm

prakash-karatന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ എ പി) യില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസും ബി ജെ പിക്കും അല്ലാതെയുള്ള പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയും എന്നത് ബദല്‍ രാഷ്ട്രീയത്തിനുള്ള സാധ്യതകളെയാണ് കാണിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ടിന്റെ അഭിപ്രായപ്രകടനം.

ശക്തമായ രാഷ്ട്രീയ ബദലായി എ എ പി വരികയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് എ എ പിയുടെ വിജയകാരണങ്ങളിലൊന്ന്. എ എ പിയുടെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

ഡല്‍ഹിയില്‍ നാമമാത്രമായ സീറ്റിലായിരുന്നു ഇടതുപക്ഷത്തിന്റെ മത്സരം. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികളില്ലാത്ത ന്യൂഡല്‍ഹി മണ്ഡലത്തിലായിരുന്നു കാരാട്ടിനും ഭാര്യ ബൃന്ദക്കും വോട്ടവകാശമുണ്ടായിരുന്നത്.

ALSO READ  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം