Connect with us

National

ഹരിയാനയില്‍ ആണവ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഹരിയാനാ ആണവ പ്ലാന്റിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കി. കേന്ദ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉന്നത തല സമിതിയാണ് ഉപാധികളോടെ പ്ലാന്റിന് അനുമതി നല്‍കിയത്.

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് ആണവ പ്ലാന്റിന് അനുമതി തേടിയത്. 23,502 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫത്തേബാദ് ജില്ലയിലെ ഖോരഗ്പൂരില്‍ ഖോരഗ്പൂര്‍ ഹരിയാനാ അണു വൈദ്യുത് പ്രയോജന എന്ന പേരില്‍ ആണവ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. 700 മെഗാവാട്ട് ശേഷിയുള്ള നാല് പ്ലാന്റുകളാണ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തില്‍ രണ്ട് പ്ലാന്റുകള്‍ സ്ഥാപിക്കും.

ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം.

Latest