പ്രഥമ കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ വിജയഗാഥ

Posted on: December 29, 2013 9:12 am | Last updated: December 30, 2013 at 1:51 am

cochin half maratonകൊച്ചി: പ്രഥമ കൊച്ചിന്‍ രാജ്യാന്തര ഹാഫ് മാരത്തണില്‍ കെനിയയുടെ ബര്‍ണാഡ് കിപ്‌യേഗോ ജേതാവായി. കെനിയന്‍ താരം ഇമ്മാനുവല്‍ മുത്തായിയാണ് രണ്ടാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ കെനിയന്‍ താരം ഹെല കിപ്‌കോഗാണ് ഒന്നാം സ്ഥാനത്ത്.

ദേശീയതലത്തില്‍ വനിതാ വിഭാഗത്തില്‍ എല്‍. സൂര്യയും പുരുഷവിഭാഗത്തില്‍ ജി. ലക്ഷ്മണയും ഒന്നാമതായി. ഇരുവരും സഹോദരങ്ങളാണ്. മലയാളി താരങ്ങളായ സോജി മാത്യു ദേശീയതലത്തില്‍ മൂന്നാമന്‍ ആയി. കേരളാ താരം പ്രീജാ ശ്രീധരന്‍ നാലാമതായാണ് ഫിനിഷ് ചെയ്തു.

രാവിലെ 6.15ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നുമാണ് മാരത്തണ്‍ തുടങ്ങിയത്. 21 കിലോമീറ്റര്‍ ഓടി തിരികെ കോളേജ് ഗ്രൗണ്ടില്‍ തന്നെ തിരികെയെത്തുന്ന രീതിയിലായിരുന്നു മാരത്തണ്‍ ട്രാക്ക് സജ്ജമാക്കിയത്. 2500 പേര്‍ ഹാഫ് മാരത്തണിലും 5000 ലേറെ പേര്‍ അമേച്വര്‍ വിഭാഗത്തിലും പങ്കെടുത്തു.