എസ് എസ് എഫ് തമിഴ്‌നാട് ലീഡേഴ്‌സ് ക്യാമ്പ്

Posted on: December 29, 2013 12:32 am | Last updated: December 29, 2013 at 12:32 am

ഗൂഡല്ലൂര്‍: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി എസ് എസ് എഫ് തമിഴ്‌നാട് ഘടകം സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് ക്യാമ്പിന് പാടന്തറ മര്‍കസില്‍ പ്രൗഢമായ തുടക്കം. ക്യാമ്പ് ഇന്ന് സമാപിക്കും. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ശിഹാബുദ്ദീന്‍ മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് പ്രാര്‍ഥന നടത്തി. ഹാരിസ് സഖാഫി സേലം അധ്യക്ഷത വഹിച്ചു. നിസാമുദ്ധീന്‍ അഹ്‌സനി കന്യാകുമാരി, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ ഗൂഡല്ലൂര്‍, ഹകീം മാസ്റ്റര്‍, മൊയ്തീന്‍ ഫൈസി, സിദ്ദീഖ് നിസാമി ഊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് നടക്കുന്ന ക്യാമ്പില്‍ അബ്ദുല്‍ഹകീം ഇംദാദി കോയമ്പത്തൂര്‍, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, ശബീറലി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.