കമ്മ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു

Posted on: December 28, 2013 11:15 am | Last updated: December 28, 2013 at 11:41 am
SHARE

Rosamma-Punnoose

സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ റോസമ്മ പുന്നൂസ്(100) അന്തരിച്ചു. ഒമാനിലെ സലാലയിലായിരുന്നു അന്ത്യം. മുന്‍ എംഎല്‍എയും കേരള നിയമസഭയിലെ ആദ്യ പ്രൊ-ടേം സ്പീക്കറായിരുന്നു.
ആദ്യ നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജികയാണ് റോസമ്മ പൂന്നൂസ്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ ചെറിയാന്റെയും പായിപ്പാട്ട പുന്നക്കുടിയില്‍ അന്നമ്മയിടേയും എട്ടുമക്കളില്‍ നാലാമതായി 1913 മെയ് 13ന് ജനിച്ചു.
നിയമത്തില്‍ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും നിയമസഭകളില്‍ അംഗമായിരുന്നു.