സ്റ്റെയിന്‍ എറിഞ്ഞിട്ടു

Posted on: December 28, 2013 12:28 am | Last updated: December 28, 2013 at 12:28 am

steyn_2712getty_630ഡര്‍ബന്‍: ഡേല്‍ സ്റ്റെയിനിന്റെ ഏറിന്റെ മൂര്‍ച്ച ഇന്ത്യ ശരിക്കുമറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. പുജാര(70), മുരളി വിജയ്(97), രോഹിത് ശര്‍മ(0), മഹേന്ദ്ര സിംഗ് ധോണി(24), സഹീര്‍ഖാന്‍(0), ഇഷാന്ത് ശര്‍മ (4) എന്നിവരെ പുറത്താക്കി സ്റ്റെയിന്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 181ന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്ന് 334ല്‍ ഒതുക്കി. മൂന്ന് വിക്കറ്റെടുത്ത മോര്‍നി മോര്‍ക്കല്‍ മികച്ച പിന്തുണയേകി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഇരുപത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 82 റണ്‍സെടുത്തിട്ടുണ്ട്. ഗ്രെയിം സ്മിത് (35), അല്‍വിരോ പീറ്റേഴ്‌സണ്‍ (46) എന്നിവര്‍ ക്രീസില്‍.
ടി20 ലോകകപ്പ് സാധ്യതാ സ്‌ക്വാഡില്‍ കാലിസ് ഇല്ല
ഡര്‍ബന്‍: ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജാക്വിസ് കാലിസിനെ ട്വന്റി20 ലോകകപ്പിനുള്ള സാധ്യതാ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തുടരുമെന്ന് കാലിസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വെറ്ററന്‍ താരത്തിന്റെ സേവനം വെട്ടിച്ചുരുക്കാനുള്ള പുറപ്പാടിലാണ്. അതേ സമയം 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കാലിസിന്റെ ലക്ഷ്യമാണ്. ടി20 ലോകകപ്പില്‍ നിന്നൊഴിവാക്കിയത് നിരവധി യുവതാരങ്ങള്‍ ഈ ഫോര്‍മാറ്റില്‍ തിളങ്ങുന്നവരായിട്ടുള്ളതിനാലാണ്. മാത്രമല്ല, 2012 ടി20 ലോകകപ്പിന് ശേഷം കാലിസ് കുട്ടിക്രിക്കറ്റിന് ഇറങ്ങിയിട്ടില്ല. ലോകകപ്പില്‍ മൂന്ന് ഇന്നിംഗ്‌സുകളില്‍ 24 റണ്‍സ് മാത്രമാണ് കാലിസിന് നേടാനായത്. അഞ്ച് മത്സരങ്ങളില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. സിംബാബ്‌വെക്കെതിരെ 15 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. 2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ജയിച്ചത് ടി20 കരിയറിലെ ഉയര്‍ന്ന നേട്ടമായി നില്‍ക്കുന്നു.
കാലിസിന് പുറമെ ടെസ്റ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും അല്‍വിരോ പിറ്റേഴ്‌സനും ടി20 ലോകകപ്പ് സാധ്യതാ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ല. 2011 മുതല്‍ ഗ്രെയിം സ്മിത് ടി20യില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
30 അംഗ സാധ്യതാ സ്‌ക്വാഡ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), കൈല്‍ അബോട്ട്, ഹാഷിം അംല, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ഹെന്റി ഡാവിഡ്‌സ്, ക്വുന്റന്‍ ഡി നോക്, എബി ഡിവില്ലേഴ്‌സ്, ജെ പി ഡുമിനി, ഡീന്‍ എല്‍ഗാര്‍, ബ്യുറന്‍ ഹെന്‍ഡ്രിക്‌സ്, ഇമ്രാന്‍ താഹിര്‍, കോളിന്‍ ഇന്‍ഗ്രാം, റോറി ക്ലിന്‍വെല്‍റ്റ്, റിയാന്‍ മക്‌ലാരന്‍, ഡേവിഡ് മില്ലര്‍, മോര്‍നി മോര്‍ക്കല്‍, ക്രിസ് മോറിസ്, ജസ്റ്റിന്‍ ഓന്‍ടോംഗ്, വെയിന്‍ പാര്‍നെല്‍, റോബിന്‍ പീറ്റേഴ്‌സന്‍, ആരോന്‍ ഫാന്‍ഗിസോ, വെര്‍നോന്‍ ഫിലാണ്ടര്‍, റിലീ റോസോ, ഡെയില്‍ സ്റ്റെയിന്‍, റസ്തി തെറോണ്‍, ലോന്‍വാബോ സോട്‌സോബെ, വോന്‍ വാന്‍ ജാസ്‌വില്‍ഡ്, ഡാന്‍ വിലാസ്, ഹാര്‍ഡസ് വിലോന്‍, ഡേവിഡ് വിസെ.