മദീനതുന്നൂര്‍ ദഅ്‌വാ കോണ്‍ഫറന്‍സ് ലീഡേഴ്‌സ് മീറ്റ്

Posted on: December 28, 2013 12:20 am | Last updated: December 28, 2013 at 12:20 am

താമരശ്ശേരി: ജനുവരി 1,2,3 തിയ്യതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന അന്താരാഷ്ട്ര ദഅ്‌വാ സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് ലീഡേഴ്‌സ് മീറ്റ് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ എസ് വൈ എസ്, എസ് എസ് എഫ്, സംസ്ഥാന ജില്ലാ, സോണ്‍, ഡിവിഷന്‍ നേതാക്കളും ദഅ്‌വാ കോളജ് ഭാരവാഹികളും പങ്കെടുക്കും. സയ്യിദ് തുറാബ് തങ്ങള്‍, എന്‍.അലി അബ്ദുല്ല, കബീര്‍ എളേറ്റില്‍, മുഹമ്മദലി കിനാലൂര്‍തുടങ്ങിയവര്‍ സംസാരിക്കും. ദഅ്‌വാ സമ്മേളനത്തിന്റെ മുന്നോടിയായി നാളെ രാവിലെ 8 മണിക്ക് നടക്കുന്ന മടവൂര്‍ സിയാറത്തിന് സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ അവേലം നേതൃത്വം നല്‍കും. 9 ന് മുല്‍തഖല്‍ അഹ്ബാബ്(സ്‌നേഹ സംഗമം) ഡോ.അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള ദഅ്‌വാ പ്രവര്‍ത്തനത്തെ പരിചയപ്പെടുത്തല്‍, ചര്‍ച്ച എന്നിവ നടക്കും. വൈകുന്നേരം ഏഴിനുള്ള മതപ്രഭാഷണ പരിപാടിയില്‍ ‘മാതൃകാ കുടുംബം’ എന്ന വിഷയത്തില്‍ റഹ്മത്തുല്ല സഖാഫി എളമരം സംസാരിക്കും. തിങ്കളാഴ്ച ‘ഓര്‍ക്കുക ഖബര്‍ വിളിക്കുന്നു’ എന്ന വിഷയത്തില്‍ സയ്യിദ് പി.പി.എ.തങ്ങള്‍ ആട്ടീരിയും ചൊവ്വാഴ്്ച്ച ‘അല്‍ഹുബ്ബു ഫില്ലാ’ വിഷയത്തെ ആസ്പദമാക്കി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും സംസാരിക്കും