ഇശല്‍ മാല ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് വാര്‍ഷികം

Posted on: December 27, 2013 9:35 pm | Last updated: December 27, 2013 at 9:37 pm
SHARE

facebook-logoദുബൈ: ഇശല്‍ മാല ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് ഒന്നാം വാര്‍ഷികവും കവി ടി ഉബൈദ് അനുസ്മരണവും ഇന്ന് (വെള്ളി) വൈകിട്ട് നാലിന് ദുബൈ ഗര്‍ഹൂദ് കിന്റര്‍ ഗാര്‍ട്ടന്‍ സ്റ്റാര്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ ഖത്തറിലെ മുഹമ്മദ് ഈസക്ക്, ടി ഉബൈദ് സ്മാരക പുരസ്‌കാരം മുഖ്യാതിഥി ഇ ടി മുഹമ്മദ് ബശീര്‍ സമ്മാനിക്കും. തുടര്‍ന്ന് ഉബൈദ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള മാപ്പിള പ്പാട്ട് മത്സരവും നടക്കും. ഫൈസല്‍ എളേറ്റില്‍ നേതൃത്വം നല്‍കും. എം എ ഗഫൂര്‍, ഇസ്മായില്‍ തളങ്കര, കണ്ണൂര്‍ സീനത്ത് തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീതനിശയും നടക്കും. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: 050-6952813.