ഉത്സവച്ഛായയില്‍ കല്യാണ്‍ ജ്വല്ലറി ആറ് ശാഖകള്‍ തുറന്നു

Posted on: December 27, 2013 8:16 pm | Last updated: December 27, 2013 at 10:27 pm

kalayanദുബൈ: കല്യാണ്‍ ജ്വല്ലറിയുടെ ആറ് ശാഖകള്‍ യു എ ഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്‍ ജനക്കൂട്ടമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് എത്തിയത്.
അമിതാഭ് ബച്ചന്‍, പ്രഭു, നാഗാര്‍ജുന, ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കമ്പനി ചെയര്‍മാന്‍ കല്യാണരാമനും മക്കളും ഡയറക്ടര്‍മാരുമായ രാജേഷ് കല്യാണരാമനും രമേശ് കല്യാണരാമനും ആറിടങ്ങളിലും എത്തി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വമ്പന്‍ ഹോര്‍ഡിംഗ്‌സുകള്‍ പതിപ്പിച്ചും മറ്റും വ്യാപക പരസ്യമാണ് നല്‍കിയിരുന്നത്. 250 കോടി രൂപയാണ്് ആറ് ഷോറുമുകള്‍ക്കായി യുഎഇയില്‍ ചെലവഴിച്ചത്. യുഎഇയില്‍ ഒരു സംരംഭത്തിന് ഇത്രയധികം തുക ഒരുമിച്ച് മുതല്‍ മുടക്കുന്നത് ഇതാദ്യമായിരിക്കുമെന്ന് ചെയര്‍മാന്‍ കല്യാണരാമന്‍ പറഞ്ഞു.
5,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണത്തിലാണ് എല്ലാ ഷോറൂമുകളുമെന്ന് രാജേഷ് കല്യാണരാമന്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം എക്്‌സ്‌കഌസിവ് ഡയമണ്ട് വിഭാഗവും ഷോറൂമുകളിലുണ്ട്. തങ്ങളുടെ തന്നെ ടീം ഡിസൈന്‍ ചയ്ത ആഭരണങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
2014 മാര്‍ച്ചോടെ 20 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അബുദാബി ഹംദാന്‍ സ്ട്രീറ്റിലെയും ഷാര്‍ജ റോളയിലെയും കറാമയിലെയും ഷോറുമുകള്‍ പ്രഭുവും മഞ്ജുവാര്യരും ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒന്നിന് ഖിസൈസിലെ ഷോറും ഐശ്വര്യറായാണ് ഉദ്ഘാടനം ചെയ്തത്. 3.30ന് ബര്‍ദുബൈയിലെ സെന്റര്‍ നാഗര്‍ജുനയും നാലിന് മീനബസാറിലേത് അമിതാഭ് ബച്ചനും തുറന്നുകൊടുത്തു. തുടര്‍ന്ന്, വൈകിട്ട് ആറിന് വേള്‍ഡ് ട്രേഡ് സെന്ററില്‍ താരങ്ങളുടെ പ്രത്യേക പരിപാടികളും ശങ്കര്‍ മഹാദേവന്റെ നേതൃത്വത്തിലുള്ള ഗാനമേളയുമുണ്ടായിരുന്നു.