കൈത്തണ്ട മുറിച്ച് കേജരിവാളിന് പിന്തുണ

Posted on: December 27, 2013 6:26 pm | Last updated: December 27, 2013 at 6:26 pm

kejriwalന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈത്തണ്ട മുറിച്ച് യുവാവ് പിന്തുണ അറിയിച്ചു. ഗാസിയാബാദില്‍ കേജരിവാള്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് 25കാരനായ ദിയോളി സ്വദേശി സമീര്‍ അഹമ്മദ് സ്വന്തം കൈത്തണ്ട മുറിച്ചത്. കേജരിവാളിന് പിന്തുണ അറിയിക്കാനാണക്ക താന്‍ ഇത് ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം.

‘എനിക്ക് നിങ്ങളുടെ നിങ്ങളുടെ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞിട്ടുണ്ട്. സര്‍, നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറായി ഞാന്‍ നിങ്ങളോടൊപ്പമുണ്ട്’ ഇതും പറഞ്ഞ് യുവാവ് കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. സംവഭം കണ്ട കേജരിവാള്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

ALSO READ  വൈറസ് വ്യാപനനിരക്ക് കണ്ടെത്താൻ ജൂലൈ ആറിനകം ഡൽഹിയിലെ മുഴുവൻ വീടുകളിലും പരിശോധന നടത്തും