എസ് എം എ ജില്ലാ ജനജാഗരണ ക്യാമ്പ് സമാപിച്ചു

Posted on: December 27, 2013 12:49 pm | Last updated: December 27, 2013 at 12:49 pm
SHARE

കല്‍പകഞ്ചേരി: സുന്നി മാനേജ് മെന്റ് അസോസിയേഷന്‍ (എസ് എം എ) 10ാം വാര്‍ഷികത്തിന്റ് ഭാഗമായി കന്മനം കുറുങ്കാട് അല്‍ ഫിര്‍ ദൗസ് ദഅ്‌വ കോളജില്‍ സംഘടിപ്പിച്ച ജില്ലാ ജനജാഗരണ ക്യാമ്പ് സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫു ല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. നാം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍, നേത്യ ഗുണങ്ങള്‍, ആത്മ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഇ യഅ്ഖൂബ് ഫൈസിയും, ഫ്രഫ. കെ എം എ റഹീമും,അലി ബാഖവി ആറ്റുപുറം ക്ലാസെടുത്തു. പി കെ അബ്ദു റഹ്മാന്‍ മാസ്റ്റര്‍, മദ്‌റസ മോഡണൈസേഷന്‍ അഖിലേന്ത്യാ കമ്മറ്റി അംഗം വി എം കോയ മാസ്റ്റര്‍, എം എ ലത്വീഫ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.