Connect with us

Wayanad

ദാറുല്‍ഫലാഹ് വാര്‍ഷികവും സില്‍വര്‍ജൂബിലി പ്രഖ്യാപനവും

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ വൈജ്ഞാനിക മേഖലയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യയുടെ വാര്‍ഷികവും സില്‍വര്‍ജൂബിലി പ്രഖ്യാപനവും 2014 ഏപ്രില്‍ 13ന് നടക്കും. ഇതോനുബന്ധിച്ച് ഫലാഹില്‍ നടന്ന കണ്‍വെന്‍ഷന്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഫലാഹ് നടപ്പിലാക്കുന്ന ദഅ്‌വ ക്യാമ്പസ് പദ്ധതി രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ അവതരിപ്പിച്ചു. ഇന്റര്‍ നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഖുര്‍ആന്‍ അക്കാഡമി, ദഅ്‌വ ഹോസ്റ്റല്‍, ട്രൈനിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്റര്‍, ബഹുഭാഷാ പഠന കേന്ദ്രം, ഷോപ്പിംഗ് കോംപ്ല്ക്‌സ് എന്നിവയടങ്ങുന്ന ദഅ്‌വാ ക്യാമ്പസ് പദ്ധതിയുടെ പ്രചാരണാര്‍ഥം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും. പരിപാടിയില്‍ ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി,മുഹമ്മദലി ഫൈസി, കെ എസ് മുഹമ്മദ് സഖാഫി,ഖാരിഅ് മമ്മൂട്ടി മുസ്‌ലിയാര്‍, മുഹമ്മദ് സഖാഫി ചെറുവേരി, എസ് അബ്ദുല്ല, മുഹമ്മദലി സഖാഫി പുറ്റാട്, സിദ്ദീഖ് മദനി, ബഷീര്‍ സഅദി നെടുങ്കരണ, സൈദലവി കമ്പളക്കാട്, സൈദ് ബാഖവി കല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. കെ എസ് മുഹമ്മദ് സഖാഫി സ്വാഗതവും ഉമര്‍ സഖാഫി ചെതലയം നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest