ഖത്തറില്‍ പ്രവാസി കായികമേള: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: December 27, 2013 12:21 pm | Last updated: December 27, 2013 at 12:21 pm
SHARE

untitledദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് ഇന്ത്യന്‍ പ്രവാസി സംഘങ്ങള്‍ക്ക് വേണ്ടി യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന കായികമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയുമായി സഹകരിച്ച് പ്രവാസി കായികമേള സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് ഡേയോട് ഐക്യഭാവം പ്രകടിപ്പിച്ചു കൊണ്ടുള്ള മേള പ്രവാസികളിലെ കായിക ബോധം ഉണര്‍ത്താന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ്. ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 നാണ് മേളയുടെ ഉദ്ഘാടനം നടക്കുക. അന്ന് തന്നെ പ്രാഥമിക റൗണ്ട് മത്സരങ്ങളും അരങ്ങേറും. ചടങ്ങില്‍ ഇന്ത്യയിലെയും ഖത്തറിലെയും പ്രമുഖ ദേശീയകായികതാരങ്ങളുടെ സാന്നിധ്യമുണ്ടാകും. മേളയില്‍ പങ്കെടുക്കുന്ന ടീമംഗങ്ങളും ഇതര സാംസ്‌കാരിക സംഘങ്ങളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന സംഗമത്തിന് മാറ്റ് കൂട്ടും.