സിജി നേതൃസംഗമം സംഘടിപ്പിച്ചു

Posted on: December 27, 2013 11:49 am | Last updated: December 27, 2013 at 11:49 am

കാഞ്ഞങ്ങാട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ജില്ലാ ചാപ്റ്റര്‍ കമ്മിറ്റി കോട്ടിക്കുളം ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ജില്ലാതല നേതൃസംഗമം സംഘടിപ്പിച്ചു. പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ പ്രസിഡന്റ് എ കെ പി ഇസ്മാഈല്‍ ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ജില്ലാതല വിദ്യാഭ്യാസ മാനേജ്‌മെന്റ് പ്രതിനിധി സംഗമത്തിന് സര്‍ സയ്യിദ് കോളജ് പ്രൊഫസര്‍ ഡോ. പി ടി അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. ബെസ്റ്റ് പി ടി എ അവാര്‍ഡ് കരസ്ഥമാക്കിയ തളങ്കര ജി എം വി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് കെ എ മുഹമ്മദ് ബശീറിനെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആദരിച്ചു. റാഷിദ് ഗസ്സാലി വയനാട്, ഫൈസല്‍ വടകര, ബഷീര്‍ എടാട്ട്, അഹമ്മദ് റാഷിദ്, മുനീര്‍ ഉദിനൂര്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ കൈകാര്യം ചെയ്തു. സിജി സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം സി ടി അബ്ദുല്‍ ഖാദര്‍, ജില്ലാ ട്രഷറര്‍ അബ്ദുല്‍ അസീസ് അക്കരെ, എം എസ് എസ് സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി, ജില്ലാ പ്രസിഡന്റ് നാസര്‍ കാഞ്ഞങ്ങാട്, അസ്‌ലം തൃക്കരിപ്പൂര്‍, ഹക്കീം മാടക്കാല്‍, സക്കറിയ മാസ്റ്റര്‍, റാഷിദ് കൈക്കോട്ട് കടവ്, ഷെഫീക്ക് മെട്ടമ്മല്‍, സാദിഖുല്‍ അമീന്‍, ജാഫര്‍ കല്ലന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.