മലപ്പുറം കൊളത്തൂരില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി

Posted on: December 25, 2013 8:21 pm | Last updated: December 25, 2013 at 8:59 pm
pan at kolathur
മലപ്പുറം കൊളത്തൂരില്‍ പിടികൂടിയ പാന്‍ മസാല ശേഖരം

കൊളത്തൂര്‍: മലപ്പുറം ചെറുകുളമ്പ് കൊളത്തൂരില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി. മൈസൂരില്‍ നിന്ന് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ്, പാന്‍ പരാഗ് എന്നിവയടങ്ങിയ ലഹരിവസ്തുക്കളാണ് പിടികൂടിയത്. 26 ചാക്കുകളിലായാണ് പാന്‍ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെട െനാല് പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറിക്കടയില്‍ വെച്ച് രഹസ്യമായി വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചാണ് പാന്‍ ഉത്പന്നങ്ങള്‍ കടത്തിയതെന്നാണ് സൂചന. ചെറുകുളമ്പ് ഹൈസ്‌കൂളിന് നൂറ് മീറ്റര്‍ അടുത്താണ് പച്ചക്കറിക്കട സ്ഥിതി ചെയ്യുന്നത്.