ഇറാഖില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ബോംബാക്രമണം; 37 മരണം

Posted on: December 25, 2013 7:18 pm | Last updated: December 26, 2013 at 7:13 am

bagdad bomb blastബാഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ രണ്ട് ബോംബാക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാഗ്ദാദിന്റെ തെക്ക് ദൊരയിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബാഗിദാദിലെ ക്രിസ്തുമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള അതോറിയനിലെ മാര്‍ക്കറ്റിലുണ്ടായ മറ്റൊരു ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.