സീറ്റ് വിഭജനം: കോണ്‍ഗ്രസ് തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: December 25, 2013 5:45 pm | Last updated: December 26, 2013 at 7:13 am

oommen chandyന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന കാര്യത്തില്‍ യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് തീരുമാനം ഘടക കക്ഷികളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.