പാടന്തറ മര്‍കസ് 20ാം വാര്‍ഷികാഘോഷം മെയ് രണ്ടിന് തുടങ്ങും

Posted on: December 25, 2013 8:35 am | Last updated: December 25, 2013 at 8:35 am

ഗൂഡല്ലൂര്‍: പാടന്തറ മര്‍കസ് 20-ാം വാര്‍ഷിക സമ്മേളനം 2014 മെയ് രണ്ട്, മൂന്നു, നാല് തിയതികളില്‍ പാടന്തറ തസ്‌കിയാബാദില്‍ നടക്കും. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സമൂഹ വിവാഹം, സാന്ത്വന പദ്ധതികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. മലയോരമേഖലയായ നീലഗിരിയിലെ മതസാംസ്‌കാരിക രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്ന മഹത്തായ സ്ഥാപനമാണ് മര്‍കസ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ മതവിദ്യഅഭ്യസിക്കുന്നുണ്ട്. ഇതുസംബന്ധമായി പാടന്തറ മര്‍കസില്‍ നടന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി ഹംസ ഹാജി, എ ഹംസ ഹാജി, മജീദ് ഹാജി, ഹബീബുള്ള പന്തല്ലൂര്‍, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി കെ കെ മദനി, എ ഹകീം, അഡ്വ. കെ യു ശൗക്കത്ത്, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ഷിക സമ്മേളന വിജയത്തിനായി സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ മര്‍കസില്‍ നടത്തി. മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സി കെ കെ മദനി ഉദ്ഘാടനം ചെയ്തു.
മര്‍കസ് ജനറല്‍ സെക്രട്ടറി ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ കര്‍മപദ്ധതികള്‍ അവതരിപ്പിച്ചു. സയ്യിദ് അലി അക്ബര്‍ സഖാഫി പ്രസംഗിച്ചു. കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. സി ഹംസ ഹാജി, എ ഹംസ ഹാജി, മജീദ് ഹാജി, കുഞ്ഞാപ്പി നെല്ലാക്കോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളന വിജയത്തിന് 313 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
കെ പി മുഹമ്മദ് ഹാജി, പി മൊയ്തു മുസ് ലിയാര്‍, സി ഹംസ ഹാജി, എ ഹംസ ഹാജി, ഹസന്‍ ഹാജി ചേരമ്പാടി, സി എം ഇബ്രാഹീം, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, കോയ തൊണ്ടളം, കെ കെ അലവിക്കുട്ടി ഫൈസി, സി അബു, മജീദ് ഹാജി, ഹബീബുള്ള പന്തല്ലൂര്‍, കുഞ്ഞാപ്പി നെല്ലാക്കോട്ട (ഉപദേശക സമിതി അംഗങ്ങള്‍) സയ്യിദ് അലി അക്ബര്‍ സഖാഫി (ചെ) സി കെ എം പാടന്തറ, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ പി റസാഖ് ഹാജി, ടി പി മുഹമ്മദലി, കെ സി സൈതലവി, സൈതലവി ഹാജി ത്രീഡിവിഷന്‍, എസ് ടി അഹ്മദ് മുസ് ലിയാര്‍ (വൈ,ചെ) സി കെ കെ മദനി (കണ്‍) സലാം പന്തല്ലൂര്‍, അഡ്വ. കെ യു ശൗക്കത്ത്, എ ഹകീം, ഒ അബൂബക്കര്‍ സഖാഫി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ഹകീം മാസ്റ്റര്‍, എം വി അലി (ജോ.കണ്‍) കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി (ട്രഷറര്‍) (സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികള്‍) കെ പി മുഹമ്മദ് ഹാജി (ചെ) ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ (കണ്‍) സി ഹംസ ഹാജി, എ ഹംസ ഹാജി, മജീദ് ഹാജി, ഹബീബുള്ള പന്തല്ലൂര്‍, റസാഖ് ഹാജി, സി കെ എം പാടന്തറ, കെ സി സൈതലവി (ഫൈനാന്‍സ്) സയ്യിദ് അലി അക്ബര്‍ സഖാഫി സി കെ കെ മദനി, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, ഒ അബൂബക്കര്‍ സഖാഫി, എ ഹകീം, അഡ്വ. കെ യു ശൗക്കത്ത്, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍ (പ്രോഗ്രാം) കെ പി ബഷീര്‍, ഖാലിദ് ന്യുഹോപ്പ്, പി എസ് ബാപ്പുട്ടി, കെ കെ കുഞ്ഞിമുഹമ്മദ്, കെ മുഹമ്മദ് (കുഞ്ഞാന്‍) (നിയമം) ഹിഫഌര്‍റഹ്മാന്‍ ജിഫ്രിതങ്ങള്‍, ഉസ്മാന്‍ അസ്‌നവി, ഹാരിസ് സഖാഫി, സലാം പന്തല്ലൂര്‍, അലി മദനി (സ്വീകരണം) എന്നിവരെ തിരഞ്ഞെടുത്തു.