സ്‌കൂള്‍ അധികൃതരുടെ ഒത്താശയോടെ ചെങ്കല്‍ ഖനനം നടത്തി വില്‍പ്പന

Posted on: December 25, 2013 8:20 am | Last updated: December 25, 2013 at 8:30 am

കൊടുവള്ളി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരുടെ ഒത്താശയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ചെങ്കല്ല് ഖനനം നടത്തി വില്‍പ്പന നടത്തുന്നതായി പരാതി. വില്ലേജ് ഓഫീസറുടെയോ ബന്ധപ്പെട്ട റവന്യൂ അധികൃതരുടെയോ അനുമതിയില്ലാതെയാണത്രെ ചെങ്കല്ല് വില്‍പ്പന നടക്കുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു.