ഒരു രൂപക്ക് ചായ നല്‍കുന്ന മുഹമ്മദ് കോയയെ ആദരിച്ചു

Posted on: December 25, 2013 8:28 am | Last updated: December 25, 2013 at 8:28 am

scan oneകോഴിക്കോട്: ചായക്ക് ഒരു രൂപയും പലഹാരങ്ങള്‍ക്ക് നാല് രൂപയും മാത്രം ഈടാക്കുന്ന മുഖദാറിലെ ചായക്കട ഉടമ ഇക്കാക്ക എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് കോയയെ ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് ശാന്തിദൂത് വിചാരവേദി ആദരിച്ചു. കേരള നഗര-ഗ്രാമ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ മൊയ്തീന്‍ കോയ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് കോയയെ അദ്ദേഹം പൊന്നാട അണിയിച്ചു.
ശാന്തിദൂത് വിചാരവേദി സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോയി എബ്രഹാം അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബ്രസീലിയ ഷംസുദ്ദീന്‍, എം പി കോയട്ടി, എ പി അഹമ്മദ് കോയ, എം പി അബ്ദുമോന്‍, ടി ടി മൂസ, എ ടി എം റാഫി, കെ പി ഉമര്‍ ബറാമി, എസ് കെ കുഞ്ഞിമോന്‍, ശാന്തിദൂത് വിചാരവേദി ജനറല്‍ സെക്രട്ടറി എം എ ഐ റാവുത്തര്‍, ട്രഷറര്‍ മുഹമ്മദ്കുട്ടി അരയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.