ലൈംഗികാരോപണം:ജസ്റ്റിസ് ഗാംഗുലിക്ക് യുവതിയുടെ മറുപടി

Posted on: December 24, 2013 9:48 am | Last updated: December 24, 2013 at 11:55 pm

ganguli supreme court judgeന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ജസ്റ്റില് എ കെ ഗാംഗുലിക്ക് യുവ അഭിഭാഷകയുടെ മറുപടി. ആരോപണമുന്നയിച്ചത് അദ്ദേഹത്തിന്റെ പദവി കണ്ടല്ലെന്നും ജസ്റ്റിസ് ഗാംഗുലി പ്രചാരണം നടത്തുന്നത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നും സുപ്രീംകോടതി നിയമിച്ച സമിതിയെ വിമര്‍ശിക്കുന്നവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും യുവതി ബ്ലോഗില്‍ കുറിച്ചു.
പീഡന ആരോപണത്തില്‍ തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് ജസ്റ്റിസ് ഗാംഗുലി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് കത്തയച്ചിരുന്നു. ആരോപണം അന്വേഷിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചതിനേയും ഗാംഗുലി ചോദ്യം ചെയ്തിരുന്നു.