ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നു. അതിനായി ഇന്നലെ മുസ്‌ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ റഹ്മാന്‍ ഖാനും മറ്റ് മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു. ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സ്വരൂപിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് ദളിത്, പട്ടിക, പിന്നാക്ക വിഭാഗങ്ങളുമായും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശയവിനിമയം നടത്തിയിരുന്നു.