11.5 കോടിയുടെ മയക്കുമരുന്നു ഗുളികകള്‍ പിടികൂടി

Posted on: December 23, 2013 10:24 pm | Last updated: December 23, 2013 at 10:24 pm

ദുബൈ: 11.5 കോടി ദിര്‍ഹം വിലവരുന്ന 46 ലക്ഷം മയക്കുമരുന്നു ഗുളികകള്‍ ദുബൈ പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്നു അറബ് വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടെടുത്ത മയക്കുമരുന്ന് പോലീസ് കണ്ടുകെട്ടി. ഷാര്‍ജ പോലീസിന്റെ സഹായത്തോടെയായിരുന്നു മയക്കുമരുന്നു വേട്ട. ഈ വര്‍ഷം ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്ന്് മയക്കുമരുന്ന് കടത്ത് തടയാന്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യു എന്‍ സംഘത്തിന്റെ മേഖലാ തലവന്‍ ഹാത്തം ഫആദ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീനയുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കാറ്റഗോണ്‍ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നു ഗുളികകളാണ് പിടികൂടിയത്. ഒക്ടോബര്‍ മാസത്തില്‍ അവീറില്‍ നിന്നായിരുന്നു ഇവ പിടികൂടിയത്.