സാധാരണക്കാരനില്ലാത്ത സുരക്ഷ തനിക്ക് വേണ്ട: കെജ്‌രിവാള്‍

Posted on: December 23, 2013 10:12 pm | Last updated: December 23, 2013 at 11:50 pm

kejrivalന്യൂഡല്‍ഹി: തനിക്ക് പ്രത്യേക സുരക്ഷ വേണ്ടെന്ന് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സുരക്ഷ നല്‍കാമെന്ന പോലീസിന്റെ വാഗ്ദാനം കെജ് രിവാള്‍ നിരസിച്ചു. സുരക്ഷാ സന്നാഹം ഒരുക്കേണ്ടതുണ്ടെന്ന് കാണിച്ച് ഡല്‍ഹി പോലീസ് നല്‍കിയ കത്തിന് മറുപടിയായാണ് സുരക്ഷ വേണ്ടെന്ന് കെജ്‌രിവാള്‍ അറിയിച്ചത്.
ദൈവം തന്നെ സംരക്ഷിക്കും. വിഐപി സംസ്‌കാരം അവസാനിപ്പിക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.