ശ്രീലങ്കയില്‍ ആളുകളെ കൂട്ടത്തോടെ മറവുചെയ്ത ശ്മശാനം കണ്ടെത്തി

Posted on: December 23, 2013 10:02 am | Last updated: December 23, 2013 at 10:02 am

srilankaകൊളംബോ: ശ്രീലങ്കയിലെ തീരദേശ ജില്ലയായ മന്നാറില്‍ ആളുകളെ കൂട്ടത്തോടെ മറവുചെയ്ത ശ്മശാനം കണ്ടെത്തി. ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുഴിച്ചിട്ട സ്ഥലമാണിതെന്ന് കരുതുന്നു. ശ്രീലങ്കന്‍ സേന തമിഴ് പുലികള്‍ക്കു മേല്‍ വിജയം നേടിയ ശേഷം കണ്ടെത്തുന്ന ആദ്യ ശവക്കല്ലറയാണിത്.

കെട്ടിടനിര്‍മാണത്തൊഴിലാളികളാണ് കല്ലറ കണ്ടെത്തിയത്. പത്തിലധികം മൃതദേഹങ്ങള്‍ ഇതിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ശവക്കല്ലറക്ക് എത്ര പഴക്കം ഉണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ നടന്നുവരികയാണ്.

ശ്രീലങ്കയില്‍ തമിഴ് വേട്ടയുടെ അവസാന നാളുകളില്‍ പതിനായിരക്കണക്കിന് ആളുകളെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്ന് യു എന്‍ ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സൈന്യം ഇത് ഇപ്പോഴും നിഷേധിക്കുകയാണ്.

ALSO READ  നാല് മാസത്തിന് ശേഷം ശ്രീലങ്കയിൽ സ്‌കൂളുകൾ തുറന്നു