ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കും

Posted on: December 22, 2013 6:53 pm | Last updated: December 24, 2013 at 10:33 am

am admiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. ജനഹിത പരിശോധനയില്‍ ഭൂരിപക്ഷം ആളുകളും കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നാളെ ഉച്ചക്ക് അരവിന്ദ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും.

ജനഹിത പരിശോധനയില്‍ പങ്കെടുത്ത 80 ശതമാനം ആളുകളും ആം ആദ്മി സര്‍ക്കാര്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എം എല്‍ എമാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് സര്‍ക്കാറുണ്ടാക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം അവസരവാദപരമാണെന്ന് ബി ജെ പി ആരോപിച്ചു.