കുളമ്പുരോഗ നിര്‍മാര്‍ജന യജ്ഞം

Posted on: December 22, 2013 1:13 pm | Last updated: December 22, 2013 at 1:13 pm

കല്‍പറ്റ: മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരവികസന വകുപ്പ്, മണിയങ്കോട്, തെക്കുംതറ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കല്‍പറ്റ നഗരസഭയിലും വെങ്ങപ്പള്ളി പഞ്ചായത്തിലും സംഘടിപ്പിച്ച ഊര്‍ജ്ജിത കുളമ്പുരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞം വെറ്ററിനറി സര്‍വ്വകലാശാല ഡയറക്ടര്‍ പ്രൊ. രാംകുമാര്‍ ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നഗരസഭയിലെയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെയും ക്ഷീരകര്‍ഷകരുടെ വീടുകളില്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘം നേരിട്ടെത്തി കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കി. 80 ശതമാനം കന്നുകാലികളെയും പ്രതിരോധ കുത്തിവെയ്പിന് വിധേയമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിനോട് കര്‍ഷകര്‍ വിമുഖത കാണിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എല്‍. വിജയഭാനു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ബാഹുലേയന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.