Connect with us

Gulf

മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി അന്തരിച്ചു

Published

|

Last Updated

ദോഹ: ദീര്‍ഘകാല പ്രവാസിയും സാമൂഹ്യസേവകനുമായിരുന്ന തൃശൂര്‍ ചക്കം കണ്ടം അബ്ദുല്‍ ഖാദിര്‍ ഹാജി (67) വാര്‍ധക്യ സാഹചമായ അ സുഖത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഖത്തര്‍ മലയാളികളുടെ മനസ്സില്‍ സേവനം കൊണ്ട് ഇടം നേടിയ അപൂര്‍വ്വ വ്യക്തിയായിരുന്നു ഹാജി.

നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ ജോലി തേടിയ എത്തിയ അദ്ദേഹം ഇവിടെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിനാവശ്യമായ മുഴുവന്‍ സേവനങ്ങളും പ്രതിഫലേച്ചയില്ലാതെ ചെയ്തു കൊടുക്കുമായിരുന്നു. തത്സംബന്ധമായ മുഴുവന്‍ സാങ്കേതിക കുരുക്കുകളും അതാത് സന്ദര്‍ഭങ്ങളില്‍ അഴിച്ചു കൊടുത്തു കൊണ്ട് ഹാജിക്ക ഖത്തര്‍ മലയാളികളുടെ സ്ഥിരപ്രശംസക്ക് പാത്രമായി. നിസ്സീമമായ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പലപ്പോഴും മാധ്യമ ശ്രദ്ധ നേടിയിട്ടുമുണ്ട്.

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചക്കം കണ്ടം സ്വദേശിയാണ്. എടക്കഴിയൂരിലെ സുഹറയാണ് ഭാര്യ.ഷഹീന്‍ അബ്ദുല്‍ ഖാദിര്‍ (ഖത്തര്‍) ഷഹന, ഷെജി, ഹഫി എനിവര്‍ മക്കളാണ്. ഡോ.അബ്ദുല്‍ അസീസ്‌ (ഖത്തര്‍), ബിനീഷ്‌ (റാസ് ഗ്യാസ്‌ ഖത്തര്‍) നൗഷിബ (ജാമാതാക്കള്‍)

 

---- facebook comment plugin here -----

Latest