Connect with us

Kasargod

ബഡ്‌സ് ഫെസ്റ്റിന് ആവേശകര തുടക്കം

Published

|

Last Updated

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്‌സ് ഫെസ്റ്റ് 2013ന് ചെര്‍ക്കള ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ആവേശകരമായ തുടക്കം.
വിഭിന്ന ശേഷിയുള്ള 120 ഓളം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഫെസ്റ്റ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. പി ബി അബ്ദുറസാഖ് എം എല്‍ എ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പര്‍ അഡ്വ. എന്‍ എ ഖാലിദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, പുല്ലൂര്‍- പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത, ജില്ലാ പഞ്ചായത്ത് അംഗം പ്രമീള സി നായക്ക്, മുഹമ്മദ് മുബാറക്ക് ഹാജി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ആസ്മ അബ്ദുല്ല, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഖദീജ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസാബി ചെര്‍ക്കള നന്ദിയും പറഞ്ഞു. ഫെസ്റ്റിന്റെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ നിര്‍മിച്ച വിവിധ തരം കരകൗശല വസ്തുക്കളുടെയും ഉത്പന്നങ്ങളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചു.