2013 തനിക്ക് മോശം വര്‍ഷമെന്ന് ഒബാമ

Posted on: December 21, 2013 5:23 pm | Last updated: December 22, 2013 at 7:24 am

obamaന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് 2013 ഏറ്റവും മോശം വര്‍ഷമെന്ന് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ 2013-ലെ അവസാന വാര്‍ത്താസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. യു എസ് ജനതയ്ക്ക് ക്രിസ്മസ് ആശംസകളര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു എസിന് 2014 നല്ല വര്‍ഷമായിരിക്കട്ടെ എന്നും ഒബാമ ആശംസിച്ചു.

നയതന്ത്രതലത്തിലും ആരോഗ്യമേഖലകളിലും തിരിച്ചടി നേരിട്ട വര്‍ഷമായിരുന്നു 2013 എന്ന് ഒബാമ സമ്മതിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദവും സ്വപ്നപദ്ധതിയായ ആരോഗ്യസുരക്ഷാ പാക്കേജ് നടപ്പാക്കാനാവാത്തതും വീഴ്ച്ചയായിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്നും ഒബാമ ഉറപ്പു നല്കി.