സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് തെര. കമ്മീഷന്‍

Posted on: December 21, 2013 12:50 pm | Last updated: December 22, 2013 at 7:23 am

vs-sambathതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമനിര്‍മ്മാണ സഭകളുടെ കാലാവധി തീരുന്നതിന് ആറുമാസം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിരോധിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ നിയമസഭ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയത്. പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പു കുറ്റങ്ങളുടെ ഭാഗമാക്കണമെന്നും നിയമ മന്ത്രാലയത്തോട് ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വിഎസ് സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ സമഗ്ര പരിഷ്‌ക്കരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ  തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിരിയാണി ചലഞ്ച്; പുത്തൻ പരീക്ഷണവുമായി പാർട്ടികൾ