ജസ്റ്റിസ് ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍

Posted on: December 21, 2013 9:58 am | Last updated: December 22, 2013 at 7:23 am

ganguli supreme court judgeന്യൂഡല്‍ഹി: യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജസ്റ്റിസ് എ. കെ ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം. ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് നിയമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി വ്യകതമാക്കി.

നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച്ച തന്നെ അന്വേഷണത്തിന് നടപടികളുണ്ടായിരിക്കും. ജസ്റ്റിസ് ഗാംഗുലി കുറ്റക്കാരനാണെന്ന് ചീഫ് ജസ്റ്റിസ് നിയമിച്ച സുപ്രീംകോടതി സമിതി കണ്ടെത്തിയിരുന്നു.