അരകിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Posted on: December 21, 2013 8:00 am | Last updated: December 21, 2013 at 8:00 am

പെരിന്തല്‍മണ്ണ: എക്‌സെസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ അരികിലോ കഞ്ചാവുമായി ഒരു സ്ത്രീയടക്കം രണ്ട് പേരെ പിടികൂടി.
സേലം ശങ്കരഗിരി സ്വദേശി റാണി (31), പട്ടിക്കാട് സ്വദേശി പൂളക്കല്‍ വേലു മകന്‍ വാസു (42) എന്നിവരെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന കൈ എല്‍ 10 എ ബി 8688 ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് മൊത്ത വ്യാപാരം നടത്തുകയാണ് റാണിയുടെ ജോലി.
20 കിലോ കഞ്ചാവുമായി തമിഴ്‌നാട്ടില്‍ നിന്നും വന്ന ഇവര്‍ ബാക്കി വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തിയതായി അധികൃതര്‍ പറയുന്നു. പെരിന്തല്‍മണ്ണയില്‍ ഇങ്ങനെയെത്തുന്ന കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരനാണ് വാസു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇന്‍സെപ്കടര്‍ എ പി നൂറുദ്ദീന്‍, ട്രൈനിംഗ് ഇന്‍സ്‌പെക്ടര്‍ എ കെ മുഹമ്മദാലി, കൃഷ്ണന്‍ മരുതാടന്‍, വനിതാ പോലീസ് സിവില്‍ ഓഫീസര്‍ ഇ ജ്യോതി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളവര്‍.